ആലപ്പുഴയില്‍ എല്‍ഡിഎഫ് മുന്നേറ്റം

ആലപ്പുഴയില്‍ എല്‍ഡിഎഫ് മുന്നേറ്റം. ഹരിപ്പാട് ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുകയാണ്.

അരൂരില്‍ ദലീമ ജോജോയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇവിടെ യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനാണ് പ്രധാന എതിരാളി. ചേര്‍ത്തലയില്‍ പി. പ്രസാദ്, ആലപ്പുഴയിൽ പി. പി ചിത്തരഞ്ജന്‍, അമ്പലപ്പുഴയിൽ എച്ച് സലാം, കുട്ടനാട്ടിൽ തോമസ് കെ തോമസ്, കായംകുളത്ത് യു. പ്രതിഭ, മാവേലിക്കരയിൽ എം. എസ് അരുണ്‍ കുമാര്‍, ചെങ്ങന്നൂരിൽ സജി ചെറിയാന്‍ എന്നിവരാണ് മുന്നില്‍. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് യുഡിഎഫിന് ഏക ആശ്വാസം. 2016 ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന സൂചനയാണ് ആദ്യഘട്ട ഫലസൂചന നൽകുന്നത്.

Story highlights: assembly elections 2021, alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top