വൈക്കത്ത് സികെ ആശ; ഏറ്റുമാനൂരിൽ വിഎൻ വാസവൻ

ck asha won vasavan

മൂന്ന് മുന്നണികളും വനിതാ സ്ഥാനാർത്ഥികളെ കളത്തിലിറക്കിയ വൈക്കത്ത് എൽഡിഎഫ് സ്ഥാനാർത്ഥി സികെ ആശ വിജയിച്ചു. വൈക്കം സിറ്റിങ് എംഎൽഎ കൂടിയായ ആശ 28947 വോട്ടുകൾക്കാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. പിആർ സോന, എൻഡിഎ സ്ഥാനാർത്ഥി അജിത സാബു എന്നിവരെയാണ് ആശ പിന്തള്ളിയത്.

ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിഎൻ വാസവൻ വിജയിച്ചു. 14303 വോട്ടുകൾക്കാണ് വാസവൻ്റെ ജയം. യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ്, കോൺഗ്രസ് വിട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി നിന്ന ലതികാ സുഭാഷ് എന്നിവരാണ് ഇവിടെ പരാജയപ്പെട്ടത്. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത ലതിക പ്രിൻസ് ലൂക്കോസിൻ്റെ പരാജയവും വാസവൻ്റെ വിജയവും ഉറപ്പിക്കുകയായിരുന്നു.

Story Highlights: ck asha won in vaikkom vn vasavan won in ettumanoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top