രാഷ്ട്രീയ ചരിത്രം തിരുത്തിയ വലിയ വിജയം; ആഘോഷിക്കേണ്ട സമയമല്ലിതെന്ന് മുഖ്യമന്ത്രി

രാഷ്ട്രീയ ചരിത്രം തിരുത്തിയ വലിയ വിജയമാണുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അതിരൂക്ഷമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നടന്നത് വലിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. തുടക്കം മുതല്‍ തങ്ങള്‍ സ്വീകരിച്ചത് ഒരേ നിലപാടാണ്. ജനങ്ങളില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടായിരുന്നു. ജനം പൂര്‍ണമായും എല്‍ഡിഎഫിനൊപ്പം നിന്നു. തെരഞ്ഞെടുപ്പ് ഫലം അഞ്ച് വര്‍ഷത്തെ സര്‍ക്കാര്‍ ഭരണത്തിനുള്ള അംഗീകാരമാണ്. ജനപിന്തുണയാല്‍ ആക്രമണങ്ങളെ പ്രതിരോധിച്ചു. കെടുതികളെ അതിജീവിക്കാന്‍ നടത്തിയ ശ്രമം ജനം കണ്ടു. നാടിന്റെ ഭാവിക്ക് തുടര്‍ഭരണമെന്ന് ജനം തീരുമാനിക്കുകയായിരുന്നു. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlights- cm reaction after election win

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top