തവനൂരില്‍ കെ. ടി ജലീല്‍ വിജയിച്ചു

തവനൂരില്‍ 3,066 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. ടി ജലീല്‍ വിജയിച്ചു. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകളോളം പിന്നില്‍ നിന്ന ശേഷമാണ് കെ. ടി ജലീല്‍ ജയിച്ചു കയറിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലായിരുന്നു ജലീലിന്റെ പ്രധാന എതിരാളി.
വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കെ. ടി ജലീല്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ ഫിറോസ് കുന്നംപറമ്പില്‍ ഒന്നാം സ്ഥാനത്തു തന്നെ നിലയുറച്ചു. അവസാനഘട്ട വോട്ടെണ്ണലിലേയ്ക്ക് കടന്നപ്പോള്‍ കെ. ടി ജലീലിന്റെ ഭൂരിപക്ഷം ഒറ്റയടിക്ക് 3,066 ലേയ്ക്ക് ഉയരുകയായിരുന്നു. ജലീലിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ജയം നിര്‍ണായകമായിരുന്നു.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!