വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് പതിനായിരത്തില്‍ അധികം വോട്ടിന്റെ ലീഡ്

Forward reservation; detrimental effect on the community; PK Kunhalikutty

വേങ്ങരയില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും വിജയത്തിലേക്ക്. ലോക്‌സഭാ സീറ്റ് രാജിവെച്ച് വന്ന കുഞ്ഞാലിക്കുട്ടിയെ ജനങ്ങള്‍ നിരാശപ്പെടുത്തുന്നില്ല. വേങ്ങര മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് 12293 വോട്ടിന്റെ ലീഡാണുള്ളത്.

കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂര്‍, കോട്ടയ്ക്കല്‍, തവനൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് ആണ് മുന്നില്‍ നില്‍ക്കുന്നത്.

അതേസമയം തിരൂരങ്ങാടിയില്‍ കെപിഎ മജീദും എല്‍ഡിഎഫിന്റെ നിയാസ് പുളിക്കലകത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 86 വോട്ടിന്റെ വ്യത്യാസത്തിലാണ് ഇരുവരുമിപ്പോള്‍.

എന്നാല്‍ പൊന്നാനിയില്‍ പി നന്ദകുമാര്‍ ലീഡ് തുടരുകയാണ്. ആദ്യം മുതൽ തന്നെ വ്യക്തമായ മുന്നേറ്റമാണ് ഇദ്ദേഹം നടത്തുന്നത്. ഇപ്പോള്‍ 9000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് നന്ദകുമാറിനുള്ളത്.

140 മണ്ഡലങ്ങളിലേക്കായി ഏപ്രില്‍ ആറിനായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്. പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ആയിരുന്നു ഇത്തവണത്തെ പോളിങ് ശതമാനം. ഇന്ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.

Story highlights: assembly elections 2021, p k kunhalikutty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top