എംഎം മണിയോട് തോറ്റു; തല മൊട്ടയടിക്കുമെന്ന് ഇഎം അഗസ്തി

Mani Agusti shave head

തല മൊട്ടയടിക്കുമെന്ന് ഉടുമ്പൻചോലയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എംഎം മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി ഇഎം അഗസ്തി. ഉടുമ്പൻചോലയിൽ എംഎം മണി വീണ്ടും വിജയിച്ചാൽ തല മൊട്ടയടിക്കുമെന്ന് നേരത്തെ ഇഎം അഗസ്തി പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നാളെ താൻ തല മൊട്ടയടിക്കുമെന്ന് അഗസ്തി അറിയിച്ചത്. ഉടുമ്പൻചോലയിൽ എൻഡിഎ-എൽഡിഎഫ് വോട്ടുകച്ചവടം നടന്നു എന്ന് അഗസ്തി പ്രതികരിച്ചു.

ഒൻപതാം റൗണ്ട് എണ്ണി തീർന്നതോടെ 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എംഎം മണി വിജയിച്ചത്.

2001 മുതൽ തുടർച്ചയായി സിപിഐഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പൻചോല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.എം. മണി 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്.

Story highlights: Lost to MM Mani; EM Agusti says he will shave his head

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top