Advertisement

ബംഗാളും തുടർ ഭരണത്തിലേക്ക്; വിജയ കുതിപ്പുമായി മമത ബാനർജി

May 2, 2021
Google News 1 minute Read

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്‌ മുന്നേറുന്നു. ഇരുന്നൂറിലധികം സീറ്റുകളിലാണ് ടി. എം. സി ഇപ്പോൾ മുന്നേറുന്നത്. 84 സീറ്റിൽ ബി. ജെ. പി യും മുന്നേറുന്നു.

മുഖ്യമന്ത്രി മമത ബാനർജി 3000ലധികം വോട്ടുകൾക്ക് നന്ദിഗ്രാമിൽ പിന്നിലാണ്. ബിജെപിയുടെ സുവേന്ദു അധികാരിക്കെതിരെയാണ് മമത ബാനർജി മത്സരിക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജി പിന്നിലാണെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ മുന്നേറ്റമാണ് പശ്ചിമ ബംഗാളിൽ കാണാൻ കഴിയുന്നത്. ഭബനിപുർ മണ്ഡലത്തിൽ തൃണമൂലിന്റെ ശോഭൻദേബ് ചട്ടോപാധ്യയാണ് മുന്നിൽ നിൽക്കുന്നത്. ഉദയനാരായൺപൂരിൽ തൃണമൂലിന്റെ സമീർ ഖാൻ പഞ്ച ഏകദേശം 13991 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അഞ്ചാം റൗണ്ടിന് ശേഷവും 11140 വോട്ടിന്റെ പിന്തുണയോടെ തൃണമൂലിന്റെ പാർത്ഥ ചാറ്റർജി മുന്നിട്ട് നിൽക്കുകയാണ്.

തൃണമൂലിന്റെ രാജ് ചക്രബർത്തി ബറക്‌പ്പൂരിൽ മുന്നേറുന്നു. അസൻസോൾ ദക്ഷിനിൽ നിന്നും തൃണമൂലിന്റെ സയനി ഘോഷ് ബി. ജെ. പി യുടെ അഗ്നിമിത്ര പോളിനെ പിന്നിലാക്കി.

Story highlights- Mamata banerjee likely to retain Bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here