വോട്ടെണ്ണലിന് മിനിട്ടുകള്‍ മാത്രം; പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

വോട്ടെണ്ണലിന് മിനിട്ടുകള്‍ മാത്രം ശേഷിക്കേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. പ്രതികരണം ആരാഞ്ഞെങ്കിലും ഇരുവരും ഒന്നും മിണ്ടാതെ കടന്നുപോയി.
വോട്ടെണ്ണലിന് തൊട്ടുമുന്‍പ് പതിവായി പള്ളിയില്‍ പോകുന്ന ശീലം ഇത്തവണയും ഉമ്മന്‍ചാണ്ടി തുടര്‍ന്നു. വോട്ടെണ്ണല്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല. കൊവിഡ് ജാഗ്രത ഓര്‍മിപ്പിച്ച ഉമ്മന്‍ചാണ്ടി പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങവെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം ആരാഞ്ഞത്. അദ്ദേഹവും ഒന്നും പറയാന്‍ തയ്യാറായില്ല.
Story highlights: no reactions from chennithala and oommen chandy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here