അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിധി ഇന്ന്

election

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറെ രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ് പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലം. കൊവിഡ് പ്രതിരോധ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തില്‍ ഫലം പ്രസിദ്ധീകരിക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലും പതിവിലും വൈകും എന്നാണ് വിവരം. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെ ജനവിധിയാണ് പുറത്തെത്തുക.

Read Also : മരുന്നുകളുടെ അസംസ്കൃത വസ്തുക്കൾക്ക് തീവില; നിർമാണ മേഖലയിൽ പ്രതിസന്ധി

ബി.ജെ.പിയെ സംബന്ധിച്ച് അസമിന് പിന്നാലെ ബംഗാള്‍ കൂടി സ്വന്തം അക്കൗണ്ടില്‍ എത്തിയാല്‍ ആകും നേട്ടമാകുക. ഇത് കൂടാതെ പുതുച്ചേരിയില്‍ കൂടി ഭരണം ലഭിക്കും എന്ന് അവര്‍ കരുതുന്നു. കോണ്‍ഗ്രസ് അസമിലും കേരളത്തിലും വിജയവും, തമിഴ്നാട്ടില്‍ ഡി.എം.കെ യ്ക്ക് ഒപ്പം ഉള്ള നേട്ടവുമാണ് പ്രധാനമായും കണക്കാക്കുന്നത്. ബംഗാളില്‍ സംയുക്ത മോര്‍ച്ചയ്ക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടും എന്നും അതോടെ ത്രിശങ്കുവിലാകുന്ന സഭയില്‍ മമതയുടെ കടിഞ്ഞാണ്‍ പിന്തുണ നല്‍കി എറ്റെടുക്കാം എന്നും കോണ്‍ഗ്രസ് പക്ഷം.

തൃണമുല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എ.ഐ.ഡി.എം.കെ പാര്‍ട്ടികളുടെ കണക്കുകളിലും അതത് സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് ആധിപത്യം ലഭിക്കും എന്നാണ് പ്രവചനം.

കൊവിഡ് സാഹചര്യത്തില്‍ ഫലം വരുന്നത് എല്ലാ സംസ്ഥാനങ്ങളിലും പതിവിലും വൈകും. പ്രത്യേക കൊവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ആണ് വോട്ടെണ്ണല്‍ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്. വിജയാഘോഷ പ്രകടനങ്ങളും എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്.

Story Highlights: covid 19, health ministry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top