കേരളം ചുവപ്പണിയുന്നു; നന്ദിയറിയിച്ച് വി എസ് അച്യുതാനന്ദന്‍

V. S. Achuthanandan Facebook Post

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുന്നു. എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ട്. നിലവില്‍ 94 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍ 43 ഇടങ്ങളില്‍ യുഡിഎഫും മൂന്ന് ഇടങ്ങളില്‍ എന്‍ഡിഎയും ആണ് മുന്നേറുന്നത്.

ഫലസൂചനകളില്‍ എല്‍ഡിഎഫ് ഏറെ മുന്നിലാണ്. എല്‍ഡിഎഫിനെ പിന്തുണച്ച ജനങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന്‍ നന്ദിയറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നന്ദി കുറിച്ചത്.

“ഇടതുപക്ഷ ജനാധിപത്യമുന്നണി തുടർഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.” എന്ന് വി എസ് അച്യുതാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Story highlights: V. S. Achuthanandan Facebook Post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top