മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വി ഒറ്റപ്പെട്ട സംഭവം; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

കുണ്ടറയില്‍ ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വി ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്ത്രിമാരില്‍ മേഴ്‌സിക്കുട്ടിയമ്മ മാത്രമാണ് പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. സി വിഷ്ണുനാഥിനോട് ആറായിരത്തിലധികം വോട്ടിനാണ് കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ടത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദം മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയായതായാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Story Highlights- will check j mercykutty amma lose in election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top