മൂന്നാമങ്കത്തിൽ കെഎം ഷാജിക്ക് നിരാശ നൽകി അഴീക്കോട്

അഴീക്കോട് ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് യുഡിഎഫിന്റെ കെ എം ഷാജി അങ്കത്തിന് ഇറങ്ങിയത്. എന്നാൽ എൽഡിഎഫിന്റെ കെ വി സുമേഷ് എതിരായി വന്നതോടെ കെ എം ഷാജി തോൽവിയേറ്റു വാങ്ങുകയായിരുന്നു.ജില്ലാ പഞ്ചായത്ത് അധ്യക്ഷനെന്ന നിലയിൽ ഏറെ ജനകീയനായ സിപിഎം നേതാവാണ് കെവി സുമേഷ്. തെരെഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയ കെ.എം. ഷാജിക്ക് മേല്‍ 5574 വോട്ടിന്റെ ലീഡാണ് കെ.വി. സുമേഷിന് ലഭിച്ചത്.ജയത്തില്‍ കുറഞ്ഞതൊന്നും വരാനില്ലെന്ന പ്രതികരണങ്ങളാണ് തിരഞ്ഞെടുപ്പ് സമയത്ത് കെ.എം. ഷാജി ഉയര്‍ത്തിയത്.
ഇതോടെ ജില്ലയിൽ മുസ് ലിം ലീഗിൻ്റെ അവസ്ഥയും നിരാശയിലാണ്.ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പിച്ച ഒരു മണ്ഡലം കൂടിയായിരുന്നു അഴിക്കോട്. കെ.എം ഷാജിക്കെതിരായി ഉയര്‍ന്ന് വന്ന വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് എല്‍ഡിഎഫ് ഉറപ്പിച്ചിരുന്നു.
അഴിമതി ആരോപണങ്ങൾക്കുള്ള മറുപടി തെരഞ്ഞെടുപ്പിലൂടെ ജനം നൽകുമെന്ന പ്രതീക്ഷയിലായിരുന്നു കെ എം.ഷാജി.മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.വി. സുമേഷിന്റെ ജനകീയ ഇടപെടലുകളും വികസന പ്രവര്‍ത്തനങ്ങളും വോട്ടായി മാറിയെന്ന് വേണം കണക്കുകൂട്ടാന്‍.
അഴീക്കോട് സ്കൂൾ കോഴ ആരോപണവും മണ്ഡലത്തിലെ കോൺഗ്രസ് ലീഗ് തർക്കവുമടക്കം കടമ്പകളേറെയാണ് ഷാജിക്ക് മുന്നിലുള്ളത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.ഇത് തെരഞ്ഞെടുപ്പിന് അനുകൂലമാവുമെന്ന് എല്‍ഡിഎഫ് ഉറപ്പിച്ചിരുന്നു.അതുപോലെ തന്നെ കാര്യങ്ങൾ സംഭവിക്കുകയും ചെയ്തു.
2016-ല്‍ അഴീക്കോട് മണ്ഡലം എല്‍.ഡി.എഫിനെ കൈവിട്ടത് 2287 വോട്ടിനാണ്. മണ്ഡലം നിലനിര്‍ത്താന്‍ ശക്തനായ സ്ഥാനാര്‍ഥിയെന്ന നിലയ്ക്കാണ് മൂന്നം തവണയും ഷാജിയെ യുഡിഎഫ്. മത്സരത്തിനിറക്കിയത്. കെ.വി.സുമേഷ് (എല്‍ഡിഎഫ്) 21786, കെ.എം.ഷാജി (യുഡിഎഫ്)16 312, കെ. രഞ്ജിത്ത് (എന്‍.ഡി.എ) എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here