തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്ന് അനില്‍ അക്കര

anil akkara

ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അനില്‍ അക്കര. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കെതിരെ വിധി എഴുതി. ഉയര്‍ത്തികൊണ്ടു വന്ന ആരോപണങ്ങളില്‍ നിന്നും പിറകോട്ടില്ല. സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും അനില്‍ അക്കര ട്വന്റിഫോറിനോട് പറഞ്ഞു.

അഭിമാന പോരാട്ടം നടന്ന വടക്കാഞ്ചേരിയില്‍ ദയനീയ പരാജയമാണ് യുഡിഎഫിന് ഏറ്റുവാങ്ങേണ്ടി വന്നത്. എല്‍ഡിഎഫിന്റെ സേവ്യര്‍ ചിറ്റിലപ്പള്ളി ഇവിടെ നിന്ന് വിജയിച്ചു.

അതേസമയം തിരിച്ചടി സംഭവച്ചതിനാല്‍ കോണ്‍ഗ്രസ് നേതൃമാറ്റത്തിനൊരുങ്ങി. പുതിയ പേരുകള്‍ ഉയര്‍ന്നുവരുമെന്നും വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി വരാനും സാധ്യതയില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനാണ് മുന്‍ഗണന. മുതിര്‍ന്ന നേതാക്കളായ പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു എന്നിവരും പരിഗണനയിലുണ്ട്.

Story Highlights- anil akkara, udf, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top