യുഡിഎഫിന്റേത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം: ആര്യാടന്‍ മുഹമ്മദ്

സംസ്ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യു.ഡി.എഫിനുണ്ടായതെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാന്‍ മുഹമ്മദ്. എക്സിറ്റ് പോളുകള്‍ ഉള്‍പ്പെടെ പല പ്രവചനങ്ങളും നടത്തിയിരുന്നുവെങ്കിലും അതൊന്നും വിശ്വസിച്ചിരുന്നില്ല. ഈ റിസള്‍ട്ട് പ്രതീക്ഷിച്ചതിന് വിരുദ്ധമാണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

മുന്‍പും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. അതില്‍ നിന്ന് തിരിച്ചു വരാനും യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കും. നിലമ്പൂരില്‍ 2794 വോട്ടിന്റെ വ്യത്യാസമാണുള്ളത്. കഴിഞ്ഞ പ്രാവശ്യം പതിനായിരത്തിലധികം വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നു. കേരളത്തിലുടനീളം ഇത്രയുമധികം തരംഗം ഉണ്ടായിട്ടും അതുമായി താരതമ്യം ചെയ്യുമ്പോള്‍ നിലമ്പൂരിലെ പരാജയം ഒരു പരാജയമല്ല. വി.വി. പ്രകാശിനോടുള്ള ജനങ്ങളുടെ കൂറും വിശ്വാസവുമാണ് അവിടെ പ്രതിഫലിച്ചത്. തെറ്റുകളില്‍ നിന്നും പാഠം പഠിച്ച് ഒന്നുകൂടെ ശ്രദ്ധചെലുത്തി പ്രവര്‍ത്തിച്ചാല്‍ നിലമ്പൂര്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും പിടിച്ചെടുക്കുവാന്‍ സാധിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

Story Highlights- aryadan muhammad, udf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top