നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫിനുണ്ടായത് വലിയ പരാജയമെന്ന് കെപിഎ മജീദ്

udf defeat kpa majeed

യുഡിഎഫിനുണ്ടായ അപ്രതീക്ഷിച്ച തിരിച്ചടിയുടെ ആഘാതത്തിലാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗും. തോല്‍വിക്ക് പിന്നാലെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന കോണ്‍ഗ്രസ് സമീപനത്തോട് ലീഗ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്നും ആരെങ്കിലും മാറി നിന്നതുകൊണ്ട് പോരായ്മകള്‍ ഇല്ലാതാകില്ലെന്നുമാണ് ലീഗ് നിലപാട്. പരാജയകാരണം സംബന്ധിച്ച ശരിയായ വിലയിരുത്തല്‍ ഉണ്ടാകണമെന്നും ലീഗ് ആവശ്യപ്പെടുന്നു.

കോഴിക്കോട് സൗത്തിലെ പരാജയത്തിന് പിന്നില്‍ ബിജെപി-സിപിഐഎം ധാരണയാണെന്ന ആരോപണവുമായി സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ് രംഗത്തെത്തി. മണ്ഡലത്തില്‍ ബിജെപിക്ക് വോട്ട് കൂടിയത് പരാജയകാരണമായെന്നും ഇത് പാര്‍ട്ടിയും മുന്നണിയും പഠിക്കേണ്ട വിഷയമാണെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.

ഇതിനിടെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി എംഎസ്എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി രംഗത്തെത്തി. കുഞ്ഞാലിക്കുട്ടിയുടെ അതികാരമോഹം ലീഗ് സാധ്യതകള്‍ ഇല്ലാതാക്കിയെന്ന് വിപി അഹ്മദ് സഹീര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ഹാഗിയ സോഫിയ ലേഖനവിവാദത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെയും വിപി അഹ്മദ് സഹീര്‍ വിമര്‍ശനമുന്നയിച്ചു. അഴീക്കോടും കോഴിക്കോട് സൗത്തും ഉള്‍പ്പെടെയുളള മണ്ഡലങ്ങളിലെ പരാജയം ലീഗ് വരും ദിവസങ്ങളില്‍ കാര്യമായി വിലയിരുത്തും.

Story Highlights- udf faced big defeat kpa majeed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top