Advertisement

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ അനുവദിക്കില്ല; ഐപിഎലിലെ ഓസ്ട്രേലിയൻ താരങ്ങൾ മാൽദീവ്സിൽ അഭയം തേടുന്നു എന്ന് റിപ്പോർട്ട്

May 4, 2021
Google News 2 minutes Read
Travel Ban Exemptions Players

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ മെയ് 15 വരെ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് ഓസ്ട്രേലിയ. ഐപിഎൽ മാറ്റിവച്ചതോടെ കളിക്കാരും പരിശീലകരും കമൻ്റേറ്റർമാരുമടങ്ങുന്ന വലിയ ഒരു സംഘം ഓസ്ട്രേലിയൻ താരങ്ങൾ ഇന്ത്യയിൽ കുടുങ്ങിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ അനുവദിക്കില്ലെന്ന് ഓസ്ട്രേലിയ തീരുമാനം എടുത്തതോടെ ഇവർക്കൊക്കെ ഉടൻ രാജ്യത്തേക്ക് മടങ്ങുക അസാധ്യമാണ്. ഇതിനിടെ, ചില താരങ്ങൾ മാൽദീവ്സിലേക്ക് കടന്നു എന്ന് റിപ്പോർട്ടുകളുണ്ട്.

ക്രിക്കറ്റ് ഓസ്ട്രേലിയയും ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ബിസിസിഐയുമായി സംസാരിക്കുന്നുണ്ടെന്നും മെയ് 15 വരെ വിമാനങ്ങൾ അനുവദിക്കില്ലെന്ന ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നും അവർ ട്വീറ്റ് ചെയ്തു.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവെച്ചത്. ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹ എന്നിവർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.

Story Highlights: CA Not To Seek Travel Ban Exemptions For Players

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here