Advertisement

മധ്യപ്രദേശ് ആരോഗ്യമന്ത്രിയെ ‘കാണാനില്ല’; കണ്ടെത്താൻ സഹായിക്കുന്നവർക്ക് 11000 രൂപ ഇനാം: കോൺഗ്രസ്

May 4, 2021
1 minute Read
Congress Health Minister Missing

മധ്യപ്രദേശ് ആരോഗ്യമന്ത്രിയെ കാണാനില്ലെന്ന് കോൺഗ്രസ്. സംസ്ഥാനത്ത് കൊവിഡ് ബാധ വ്യാപിക്കുന്നതിനിടെ ആരോഗ്യമന്ത്രി ഡോ. പ്രഭുറാം ചൗധരിയെ കാണാനില്ലെന്നാണ് കോൺഗ്രസിൻ്റെ ആരോപണം. മന്ത്രിയെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 11000 രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ മധ്യപ്രദേശ് വർക്കിംഗ് പ്രസിഡൻ്റ് ജിട്ടു പട്‌വാരിയാണ് ആരോപണം ഉന്നയിച്ചത്.

“ആരോഗ്യമന്ത്രി എവിടെയാണെന്ന് ആർക്കുമറിയില്ല. ആർക്കെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായാൽ കോൺഗ്രസ് 11000 രൂപ ഇനാം നൽകും. കൊവിഡിനെതിരായ സംസ്ഥാനത്തിൻ്റെ പോരാട്ടത്തിൽ അദ്ദേഹത്തിൻ്റെ പങ്കെന്താണ്? പൂജ്യം.”- അദ്ദേഹം ആരോപിച്ചു.

അതേസമയം, കോൺഗ്രസിൻ്റെ ആരോപണം തള്ളി ബിജെപി രംഗത്തെത്തി. ആരോപണം രാഷ്ട്രീയ ഗിമ്മിക്കാണെന്ന് ബിജെപി പറഞ്ഞു. കൊവിഡിനെതിരെ മന്ത്രിയും ആരോഗ്യവകുപ്പും പൊരുതുകയാണ്. പട്‌വാരിക്ക് മന്ത്രിയെ കാണണമെങ്കിൽ അദ്ദേഹത്തിന് നേരിട്ട് ബന്ധപ്പെടാമെന്നും ബിജെപി പറഞ്ഞു.

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 3,57,229 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 3,449 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,20,289 പേർ രോഗമുക്തി നേടി.

രാജ്യത്തെ ആകെ കേസുകളുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. ആകെ 1.66 ലക്ഷം പേർക്ക് ഇതുവരെ രോഗമുക്തി നേടാനായി. 34,47,133 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. എന്നാൽ കേരളമടക്കം പത്തു സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കൂടുതലാണ്.

Story Highlights: Congress Claims Madhya Pradesh Health Minister Missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top