സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഉണ്ടാകുന്ന വര്‍ധന കാണിക്കുന്നത് രോഗം ഇനിയും വര്‍ധിക്കുമെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാമത്തെ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമീണ മേഖകളിലേയ്ക്കും രണ്ടാം തരംഗം വ്യാപിച്ചു എന്നാണ് ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ മരണങ്ങള്‍ വര്‍ധിക്കാന്‍ ഇത് കാരണമായി. ഗാമീണ മേഖലകളില്‍ ആരോഗ്യസംവിധാനങ്ങുടെ ദൗര്‍ലഭ്യം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. പഞ്ചാബില്‍ 80 ശതമാനം ആളുകള്‍ ഗുരുതരാസ്ഥയിലാണ് ചികിത്സ തേടിയത്. കേരളത്തില്‍ രണ്ടാം തരംഗത്തില്‍ ഗ്രാമങ്ങളില്‍ കൊവിഡ് ബാധ വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ച് കേരളത്തില്‍ ആരോഗ്യമേഖല ശക്തമായി പ്രവര്‍ത്തിക്കുന്നത് ആശ്വാസകരമാണ്. നിയന്ത്രണങ്ങള്‍ വിട്ടുവീഴ്ചകള്‍ ഇല്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ അക്കാര്യം ഉറപ്പാക്കണം. ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights- covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top