Advertisement

ഓക്സിജന്‍ കിട്ടാതെ രോഗികളുടെ മരണസംഖ്യ വർധിക്കുന്നു; തമിഴ്നാട്ടിൽ 11 മരണം

May 5, 2021
Google News 0 minutes Read

വീണ്ടും ഓക്സിജന്‍ കിട്ടാതെ രോഗികളുടെ മരണസംഖ്യ വർധിക്കുന്നു .തമിഴ്നാട്ടിലും ഉത്തരാഖണ്ഡിലുമായി പത്തിനുമേൽ രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. തമിഴ്നാട്ടില്‍ 11 രോഗികളും,ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ 5 രോഗികളും മരിച്ചു. ചെന്നൈ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളാണ് മരിച്ചത്.

രോഗികള്‍ക്ക് അധിക ഓക്സിജന്‍ ഉപയോഗിക്കേണ്ടിവന്നുവെന്ന് അധികൃതര്‍ അറിയിച്ചു.റൂര്‍ക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ അരമണിക്കൂര്‍ ഓക്സിജന്‍ തടസപ്പെട്ടതായി അധികൃതര്‍.മണിക്കൂറോളം ഓക്സിജന്‍ ക്ഷാമമുണ്ടായെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here