രണ്ടു വനിതകള്‍ ഉൾപ്പെടെ തമിഴ്നാട്ടില്‍ 34 അംഗ ഡിഎംകെ മന്ത്രിസഭ

തമിഴ്നാട്ടില്‍ ഡിഎംകെ മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചു. രണ്ടു വനിതകള്‍ ഉൾപ്പെടെ 34 അംഗ മന്ത്രിസഭ നാളെ രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജലവിഭവ വകുപ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാക്കാളായ കെ.എന്‍.നെഹ്റുവിന് നഗരഭരണവും. പെരിയസാമിക്കു ഉന്നത വിദ്യഭ്യാസവും ഇ.വി. വേലുവിനു പൊതുമരാമത്ത് വകുപ്പും ലഭിച്ചു.
എം.കെ.സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന് മന്ത്രിസഭയില്‍ ഇടം കിട്ടിയില്ല. വനിത, സാമൂഹിക ക്ഷേമവകുപ്പ് ലഭിച്ച തൂത്തുകുടിയില്‍ നിന്നുള്ള ഗീതാ ജീവന്‍. പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് ലഭിച്ച കയല്‍വിഴി ശെല്‍വരാജ് എന്നിവരാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here