Advertisement

മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി ചർച്ച; 21 മന്ത്രിമാർക്ക് ആലോചന

May 6, 2021
0 minutes Read

മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി ചർച്ച ആരംഭിച്ചു. ആദ്യഘട്ടമായി സിപിഐയുമായി സിപിഎം നടത്തുന്ന ഉഭയകക്ഷി ചർച്ച ആരംഭിച്ചു. സിപിഎംന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ,കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ സിപിഐക്ക് വേണ്ടി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

നിലവിൽ 20 മന്ത്രി സ്ഥങ്ങളാണ് ഉള്ളത് അതിൽ പുതിയതായി എത്തിയ എൽജെഡിക്കും കേരള കോൺഗ്രസ്സിനും മന്ത്രിസ്ഥാനം നൽകണം കൂടാതെ ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച കേരള കോൺഗ്രസ് ബി യിലെ കെ ബി ഗണേശ് കുമാർ,ജനാധിപത്യ കേരള കോൺഗ്രസ് ആൻ്റണി രാജു,കടന്നപ്പള്ളിയുടെ കോൺഗ്രസ് എഫ്,കോവൂർ കുഞ്ഞുമോൻ തുടങ്ങിയവർ മന്ത്രിസഭാ ആവശ്യം ഉന്നയിച്ചു.ഇതെല്ലാം എങ്ങനെ പരിഹരിക്കാം സീറ്റുകൾ എങ്ങനെ വിഭജിക്കാം എന്ന പ്രാഥമിക ഘട്ട ചർച്ചയാണ് നടക്കുന്നത്.

സിപിഐ യെ സംബന്ധിച്ച് നാല് മന്ത്രി സ്ഥാനങ്ങളും ഒരു ഡെപ്യൂട്ടി സ്‌പീക്കറും ഒരു ചീഫ് വിപ്പുമാണുള്ളത്.നാലുമന്ത്രിസ്ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർഥന.ഒരു കാരണവശാലും മന്ത്രി സ്ഥാനം കുറയ്ക്കാൻ കഴില്ലെന്ന് സിപിഐ സിപിഎം നേതൃത്വത്ത അറിയിച്ചിട്ടുണ്ട്.

ഡെപ്യൂട്ടി സ്‌പീക്കറോ, ചീഫ് വിപ്പോ വിട്ടു നൽകണമെന്ന നിലപാടാണ് സിപിഎം നേതൃത്വത്തിനുള്ളത്.ഒരുപക്ഷെ ചീഫ് വിപ്പ് സ്ഥാനം സിപിഐയിൽ നിന്നും ഏറ്റെടുത്ത് കേരള കോൺഗ്രസിന് നൽകാനാണ് പ്രധാനമായും സിപിഎം ആലോചിക്കുന്നത്.ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എന്നത് മന്ത്രിസ്ഥാനം 20 എന്നത് 21 ആക്കി ഉയർത്താൻ ഇടതുനേതാക്കൾക്കിടയിൽ ആലോചനയുണ്ട്.പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 20 ന് നടത്താനും യോഗത്തിൽ തീരുമാനമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top