നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് രണ്ട് ദിവസത്തിനുള്ളിൽ ഭൂമിയിൽ പതിക്കും; മുന്നറിയിപ്പ് നൽകി യുഎസ്

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ശനിയാഴ്ചയോടെ ഭൂമിയിൽ പതിക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ആശങ്കയിൽ ലോക രാജ്യങ്ങൾ.
ചൈനയുടെ ലോംഗ് മാർച്ച് 5 ബി എന്ന റോക്കറ്റാണ് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഭൂമിയുടെ ഏതെങ്കിലും ഭാഗത്ത് പതിക്കുക. ഏപ്രിൽ 29നാണ് റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
ഭൂമിയിലേക്ക് പതിക്കും മുൻപ് റോക്കറ്റിന്റെ പല ഭാഗങ്ങളും കത്തി നശിക്കുമെന്നാണ് ചൈനയുടെ വാദം. എന്നാൽ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ബഹിരാകാശ വിദഗ്ദർ. ചൈനയുടെ ബഹിരാകാശ പദ്ധതിയായ ലാർജ് മോഡുലാർ സ്‌പേസ് സ്റ്റേഷന്റെ ഭാഗമായ ‘ടിയാൻഹെ മൊഡ്യൂളി’നെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷമാണ് റോക്കറ്റിന്റെ നിയന്ത്രണം നഷ്ടമായത്. എവിടെ പതിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആശങ്കയിലാണ്. അപകട ഭീഷണി ഉയർത്തുന്നതാണ് ഈ അവശിഷ്ടങ്ങളെന്ന് യുഎസ് മുന്നറിയിപ്പ് നൽകുന്നു. മെയ് 8 ശനിയാഴ്ചയായിരിക്കും പതനമെന്നാണ് സൂചന.
Story Highlights: chinese rocket, space station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here