Advertisement

കർണാടകയിൽ രണ്ടാഴ്ച സമ്പൂർണ ലോക്ക്ഡൗൺ

May 7, 2021
Google News 1 minute Read
Lockdown Karnataka 2 Weeks

കർണാടകയിൽ രണ്ടാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 14 ദിവസത്തെ ലോക്ക്ഡൗൺ ആണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചത്. മെയ് 10 മുതൽ 24 വരെ സംസ്ഥാനം അടച്ചിടും. കർണാടകയിലെ സ്ഥിതി വളരെ മോശമാണെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാമെന്ന് അദ്ദേഹം അറിയിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് കടകൾ തുറക്കാനുള്ള അനുമതിയുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,781 കൊവിഡ് കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. 592 പേർ കൊവിഡ് ബാധിച്ച് ഇന്ന് മരണപ്പെട്ടു. ബെംഗളൂരുവിൽ മാത്രം 21,376 കേസുകളും 346 മരണവുമാണ് ഇന്ന് സംഭവിച്ചത്.

രാജ്യത്ത് നാല് ലക്ഷത്തിലധികം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കൊവിഡ് കണക്ക് നാല് ലക്ഷം കടക്കുന്നത്. 3,915 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിൽ കഴിയുന്നത് 36,45,165 പേരാണ്.

രാജ്യത്ത് ഇതുവരെ 2,14,91,598 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,76,12,351 പേർ കൊവിഡ് മുക്തരായി. ആകെ കൊവിഡ് മരണം 2,34,083 ആയി. 16,49,73,058 പേരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.

Story Highlights: Lockdown In Karnataka For 2 Weeks From Monday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here