ജെഡിഎസിൽ മാത്യു.ടി.തോമസും കെ.കൃഷ്ണൻകുട്ടിയും മന്ത്രിസ്ഥാനം പങ്കിടും

രണ്ടാം പിണറായി മന്ത്രിസഭയിൽ കെ.കൃഷ്ണൻ കുട്ടിയും മാത്യു.ടി.തോമസും ജെഡിഎസ് മന്ത്രിപദവി പങ്കിട്ടെടുക്കും. രണ്ടുപേരും രണ്ടര വർഷം വീതം മന്ത്രിയാകും. ദേശീയ നേതൃത്വമാണ് സംസ്ഥാന നേതൃത്വത്തിന് മുന്നിൽ ഈ നിർദ്ദേശം വച്ചത്.
മെയ് ഒൻപതിന് നടക്കുന്ന പാർട്ടി കേരളാ ഘടകത്തിന്റെ യോഗത്തിന് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും. മെയ് 20നാണ് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. അംഗബലം 21 ആക്കാനുള്ള ആലോചനയും നേതൃത്വത്തിന്റെ മുന്നിലുണ്ട്. സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിൽ പദവിയും പ്രാതിനിധ്യവും സംബന്ധിച്ച് വ്യക്തതയായിട്ടുണ്ട്.
കഴിഞ്ഞ തവണ മുന്നണിയിൽ ഇല്ലാതിരുന്ന കേരളാ കോൺഗ്രസിന് ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചേക്കും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും നാല് മന്ത്രിസ്ഥാനവും വേണമെന്ന ആവശ്യത്തിലാണ് സിപിഐ. ജനാധിപത്യ കേരളാ കോൺഗ്രസും മന്ത്രിസ്ഥാനത്തിനായി ആവശ്യമുന്നയിക്കും.
ഒരു സീറ്റിൽ മാത്രം ജയിച്ച ഐഎൻഎല്ലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് സിപിഐഎമ്മിന് കത്ത് നൽകിയിട്ടുണ്ട്.
Story Highlights: mathew t thomas, k krishnankutty, ldf government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here