Advertisement

വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

May 7, 2021
Google News 2 minutes Read

രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് രാഹുൽഗാന്ധി. ദുരഭിമാനം വെടിഞ്ഞ് യാഥാർത്ഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്ന് രാഹുൽ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാരിന്റെ വീഴ്ചയാണ് രാജ്യത്തെ വീണ്ടും ലോക്ഡൗണിലേക്ക് നയിച്ചത്. കൊവിഡ് വ്യാപനത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

‘ഇന്ത്യയെ സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം. മറിച്ചായാൽ വൈറസിന്റെ വ്യാപനം രാജ്യത്ത് രൂക്ഷമാകും. ഈയൊരു സാഹചര്യത്തിൽ കഴിയുന്നതെല്ലാം ചെയ്യണം. എത്രയും വേഗം രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്‌സിനേഷൻ ലഭ്യമാക്കാനുള്ള നടപടി എടുക്കണമെന്നും കത്തിൽ പറയുന്നു. കൃത്യമായി എല്ലാവർക്കും വാക്‌സിനേഷൻ പൂർത്തിയാക്കാത്തത് ഉൾപ്പെടെ കൊവിഡിനെ രാജ്യം നേരിട്ട രീതിയാണ് രണ്ടാം ഘട്ട വ്യാപനത്തിന് കാരണമെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.

Read Also : വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക്; സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും


ഇന്ത്യയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വലുതായിരിക്കും. കൊവിഡ് വ്യാപനത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.

Story Highlights: rahul gandhi, narendra modi, lokdown india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here