തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി പാലാക്കാരി

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി. കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപം പൂവരണി സ്വദേശിനിയായ അനു ജോര്‍ജ് ഐഎഎസ് ആണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.
തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു, ജെഎന്‍യുവില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ലഭിച്ചു. തുടര്‍ന്ന് 2003ല്‍ ഇരുപത്തിയഞ്ചാം റാങ്കോടെയാണ് ഐഎഎസ് നേടിയത്.
ചെന്നൈയില്‍ പ്രോട്ടോക്കോള്‍ വിഭാഗം അഡീഷണല്‍ സെക്രട്ടറിയാണ് അനു.തിരുപ്പത്തൂര്‍,കടലൂര്‍ ജില്ലകളില്‍ അസിസ്റ്റന്റ് കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here