അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്ക് പൊലീസിന്റെ ഓൺലൈൻ പാസ് സംവിധാനം നിലവിൽ

ലോക്ക്ഡൗൺ സമയത്തുള്ള യാത്രയ്ക്ക് പൊലീസ് പാസിനുള്ള ഓൺലൈൻ സംവിധാനം ഇന്ന് മുതൽ നിലവിൽ. അവശ്യസർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്ക് യാത്ര ചെയ്യുന്നതിന് അതാത് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. ഇവർക്ക് പ്രത്യേകം പൊലീസ് പാസിന്റെ ആവശ്യമില്ല.
വീട്ടുജോലിക്കാർക്കും കൂലിപ്പണിക്കാർക്കും തൊഴിലാളികൾക്കും ശനിയാഴ്ച വരെ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. ശനിയാഴ്ചക്കുശേഷം മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ടവർ നേരിട്ടോ അവരുടെ തൊഴിൽദാതാക്കൾ മുഖേനയോ പാസിന് അപേക്ഷിക്കേണ്ടതാണ്. അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷിക്കാം. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ നൽകും.
Story Highlights: lockdown kerala, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here