വിദേശ സഹായം ഏകോപിപ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സെല്‍ രൂപീകരിച്ചു

കൊവിഡ് സമയത്തെ വിദേശ സഹായ ഏകോപനത്തിനായി ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സെല്‍ രൂപീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായങ്ങളുടെ ഏകോപനത്തിനാണ് സമിതി. വലിയ തോതില്‍ സഹായം വരുന്നുണ്ട്. നിരവധി പേര്‍ മുന്നോട്ട് വരുന്നുണ്ടെന്നും ഇവര്‍ക്ക് ഉദ്യോസ്ഥരെ സമീപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വയമേവ ഇങ്ങോട്ട് ബന്ധപ്പെടുന്നവര്‍ക്കായി കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിന് ബന്ധപ്പെടാന്‍ മുഖ്യമന്ത്രി ഇവരുടെ നമ്പറുകള്‍ നല്‍കി. കൂടാതെ 24 മണിക്കൂര്‍ ഹെല്‍പ് ലൈനും ലഭ്യമാകും. ഇളങ്കോവന്‍ (വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്‌സ് ചുമതല) – 9446001265, കാര്‍ത്തികേയന്‍- 9447711921, കൃഷ്ണ തേജ 9400986111 എന്നിവരെ ബന്ധപ്പെടാം. ഹെല്‍പ് ലൈന്‍ നമ്പര്‍ 8330011259 ആണ്.
യന്ത്രോപകരണങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കുമായി ഏഴ് കോടി രൂപ ധനസഹായം നല്‍കുമെന്ന് വാള്‍ട്ട് ഡിസ്നി ഇന്ത്യ, സ്റ്റാര്‍ ഇന്ത്യ മേധാവി കെ മാധവന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എംഎ യൂസഫലി ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കും.
Story Highlights: covid 19, coronavirus, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here