Advertisement

വാക്‌സിന്‍ എടുക്കാന്‍ പുറത്തേക്കിറങ്ങാം; കടകളില്‍ പോകാം; എഴുതി തയാറാക്കിയ സത്യവാങ്മൂലം മതി

May 8, 2021
Google News 3 minutes Read

ലോക്ക് ഡൗണില്‍ ചെറിയ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം വേണമെന്നുള്ളത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് എങ്ങനെ തയാറാക്കണമെന്ന ആശങ്കയിലായിരിക്കും പലരും. ആശങ്ക ഒഴിവാക്കാന്‍ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് സമൂഹ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് കേരളാ പൊലീസ്.

വാക്‌സിനേഷന്‍ എടുക്കാന്‍ പോകുന്നവര്‍, വളരെ അത്യാവശ്യത്തിന് വീടിന് സമീപത്തുളള കടകളില്‍ പോകുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കേണ്ടതില്ല. ഇവര്‍ സ്വയം തയാറാക്കിയ ഈ സത്യവാങ്മൂലം കൈയ്യില്‍ കരുതിയാല്‍ മതിയാകും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിക്കുകയോ അതേ മാതൃകയില്‍ വെളളക്കടലാസില്‍ തയാറാക്കുകയോ ചെയ്യാം.

ഇ- പാസ് ആവശ്യമുള്ളവര്‍

# അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടതെങ്കിലും ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ഹോം നഴ്‌സുമാര്‍ എന്നിങ്ങനെ സ്വന്തമായി ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍

# വളരെ അത്യാവശ്യഘട്ടങ്ങളില്‍ ജില്ല വിട്ട് യാത്ര ചെയ്യുന്നവര്‍, അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികിത്സാ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. ഇ-പാസ് ഉപയോഗിച്ച് യാത്രചെയ്യുമ്പോള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൂടി കരുതണം.

എങ്ങനെ ഇ- പാസിന് അപേക്ഷിക്കാം?

https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് ഇ-പാസിന് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നല്‍കണം. ലോക്ക ്ഡൗണ്‍ കാലഘട്ടത്തില്‍ എല്ലാ ദിവസവും യാത്ര ചെയ്യുന്നവര്‍ പേജിന് മുകളിലെ ബന്ധപ്പെട്ട കോളം ടിക്ക് ചെയ്യണം. എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തി അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷിച്ച ശേഷം പാസിന്റെ നിലവിലെ അവസ്ഥ അറിയാനും ഇതേ വെബ്‌സൈറ്റില്‍ സംവിധാനം ഉണ്ട്. ഇതിനായുളള ഭാഗത്ത് ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പരും ജനന തീയതിയും നല്‍കിയാല്‍ മതിയാകും. പാസ് ഡൗണ്‍ലോഡ് ചെയ്ത ശേഷം മൊബൈല്‍ ഫോണില്‍ പരിശോധകരെ കാണിക്കാം. പ്രിന്റ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല.

ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ ആയി പാസിന് അപേക്ഷിക്കാനുളള സംവിധാനം നിലവില്‍…

Posted by Kerala Police on Saturday, 8 May 2021

Story Highlights: lock down, affidavit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here