Advertisement

കൊവിഡ് വ്യാപനം; വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിച്ച് കേന്ദ്രം

May 9, 2021
Google News 1 minute Read

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിച്ച് കേന്ദ്രം. വിരമിച്ച 400 ഡോക്ടര്‍മാരെയാണ് താത്ക്കാലികമായി കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്.

2017 നും 2021 നും ഇടയില്‍ വിരമിച്ച ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കുക. പതിനൊന്ന് മാനത്തേയ്ക്ക് കോണ്‍ട്രാക്ട് സ്റ്റാഫുകളായാണ് നിയമിക്കുന്നത്. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം കേന്ദ്രസേനയുടെ മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന് ഉത്തരവ് നല്‍കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സൈന്യത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവധയിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പല സ്ഥലങ്ങളിലും കൊവിഡ് ആശുപത്രികള്‍ ആരംഭിക്കുകയും മറ്റ് ആശുപത്രികളിലേയ്ക്ക് സഹായങ്ങള്‍ നല്‍കി വരുന്നുമുണ്ട്.

Story Highlights: covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here