Advertisement

ശ്രീലങ്കന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി കുശാല്‍ പെരേരയെ നിയമിച്ചു

May 9, 2021
0 minutes Read

ശ്രീലങ്കന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകനായി കുശാല്‍ പെരേരയെ ശ്രീലങ്ക ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. ദിമുത് കരുണാരത്നേയില്‍ നിന്നാണ് ക്യാപ്റ്റന്‍സി ദൗത്യം കുശല്‍ പെരേരയിലേക്ക് എത്തുന്നത്. വെറും 58 ശതമാനം വിജയം മാത്രമാണ് ഏകദിനങ്ങളില്‍ കരുണാരത്നേയ്ക്ക് ശ്രീലങ്കയ്ക്ക് വേണ്ടി നേടുവാന്‍ സാധിച്ചിട്ടുള്ളത്.

കുശല്‍ മെന്‍ഡിസ് ആണ് പുതിയ ഉപനായകന്‍. 2019 ലോകകപ്പ് മുതലാണ് ദിമുത് കരുണാരത്നേ ശ്രീലങ്കയുടെ നായകനായി ചുമതലയേറ്റത്. 17 മത്സരങ്ങളില്‍ പത്തെണ്ണം മാത്രമാണ് ശ്രീലങ്ക വിജയിച്ചത്. ഏഴ് മത്സരങ്ങളില്‍ ടീം പരാജയം ഏറ്റുവാങ്ങി. ഈ മാസം നടക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പാരമ്പരയാകും കുശല്‍ പെരേരയുടെ ആദ്യ ദൗത്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top