Advertisement

കൊറോണ വൈറസ് ജൈവായുധമാക്കാൻ ചൈന ശ്രമിച്ചെന്ന് റിപ്പോർട്ട്

May 10, 2021
Google News 1 minute Read

കൊവിഡ് മഹാമാരി ആരംഭിക്കുന്നതിന് 5 വർഷം മുൻപേ സാർസ് കൊറോണ വൈറസുകളെ ജനിതക ജൈവായുധമായി ഉപയോഗിക്കാൻ ചൈന പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്.

കൊറോണ വൈറസുകളെ ജനിതക ജൈവായുധമായി ഉപയോഗിച്ച് മൂന്നാം ലോക മഹായുദ്ധത്തിനാണ് ചൈന ലക്ഷ്യമിട്ടതെന്നും 2015-ൽ ചൈനീസ് ശാസ്ത്രജ്ഞന്മാർ ഇതിന് ശ്രമം തുടങ്ങിയിരുന്നതായും വീക്ക്എൻഡ് ഓസ്‌ട്രേലിയൻ ആണ് റിപ്പോർട്ട് ചെയ്തത്.

കൊവിഡ്-19 ന്റെ തുടക്കം സംബന്ധിച്ച അന്വേഷണങ്ങളിൽ ചൈന സഹകരിക്കാതിരുന്നതിന്റെ കാരണം ഇതാകാമെന്ന് ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ ജെന്നിസ്‌ പറഞ്ഞു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനക്കെതിരെ ഇക്കാര്യത്തിൽ ആരോപണമുന്നയിച്ചിരുന്നു.

Story Highlights: China investigated weaponising coronaviruses in 2015,report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here