മൂന്ന് ജില്ലകളിൽ രോഗബാധ വർധിക്കുന്നു; മറ്റ് ജില്ലകളിൽ രോഗം കുറയുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ രോഗബാധ വർധിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം, കണ്ണൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ രോഗബാധ വർധിക്കുകയാണ്. മറ്റ് ജില്ലകളിൽ രോഗബാധ കുറയുന്നുണ്ട്. സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ 50 ശതമാനത്തിനും 300-ലേറെ പഞ്ചായത്തുകളിൽ 30 ശതമാനത്തിനും മുകളിലാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. എറണാകുളത്തെ 19 പഞ്ചായത്തുകളിൽ ടിപിആർ അൻപത് ശതമാനത്തിനും മുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഓക്സിജൻ വേസ്റ്റേജ് കുറയ്ക്കാൻ തീരുമാനിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. ചില കേസുകളിൽ ആവശ്യത്തിലധികം ഓക്സിജൻ ഉപയോഗിക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാൻ ടെക്നിക്കൽ ടീം എല്ലാ ജില്ലകളിലും പരിശോധന നടത്തി നടപടിയെടുക്കും. മെയ് 15 വരെ സംസ്ഥാനത്ത് 450 മെട്രിക്ക് ടൺ ഓക്സിജൻ ആവശ്യമായി വരുമെന്നാണ് ഇപ്പോഴത്തെ കണക്ക് എന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ മൂന്ന് ഓക്സിജൻ പ്ലാറ്റുകൾ കൂടി അനുവദിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമുണ്ട്. കൂടുതൽ താത്കാലിക ജീവനക്കാരെ നിയമിക്കും. ആരോഗ്യപ്രവർത്തകരുടെ അഭാവം ഉണ്ടാവാതിരിക്കാൻ അടിയന്തിര നടപടിയെടുക്കും. വിരമിച്ചവരും അവധി കഴിഞ്ഞതുമായ ഡോക്ടർമാരെയും പഠനം പൂർത്തിയകകിയവരെയും ഇതിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: covid declining in other districts: Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here