Advertisement

യമുന നദിയില്‍ കരയ്ക്കടിഞ്ഞ് മൃതദേഹങ്ങള്‍; കൊവിഡ് ബാധിതരുടേതെന്ന് ആരോപണം; ആശങ്കയില്‍ ജനം

May 10, 2021
Google News 1 minute Read

ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയില്‍ യമുന നദിയില്‍ മൃതദേഹങ്ങള്‍ കരയ്ക്കടിയുന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഡസന്‍ കണക്കിന് മൃതദേഹങ്ങളാണ് ഇവിടെ കരയ്ക്കടിയുന്നത്. തൊട്ടടുത്ത ഗ്രാമവാസികള്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം യമുനയില്‍ ഒഴുക്കുകയാണെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

ഇന്നലെയാണ് മൃതദേഹങ്ങള്‍ കരയ്ക്കടിയുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ കാത്തുകിടക്കേണ്ടതിനാല്‍ മൃതദേഹങ്ങള്‍ യമുന നദിയില്‍ ഒഴുക്കുന്നകാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പ്രാദേശിക ഭരണകൂടം തന്നെ യമുനയില്‍ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശ് പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ, ജില്ല ഭരണകൂടങ്ങള്‍ക്കോ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ അറിയില്ല. മരിച്ചവരുടെ കണക്കുകള്‍ ഇല്ലാത്തതിനാല്‍തന്നെ മൃതദേഹം എന്തുചെയ്തുവെന്നതിനെ കുറിച്ചും ഭരണകൂടങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ല.

Story Highlights: Dozens of bodies float in Yamuna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here