Advertisement

ദുബായില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരത്തിന് അനുമതി നല്‍കി

May 10, 2021
0 minutes Read

ദുബായില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരത്തിന് അനുമതി നല്‍കി.ദുബായ് മതകാര്യവകുപ്പാണ് കൊവിഡ് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയത്.രാവിലെ 5.22 നാണ് ദുബൈയിലെ നമസ്കാരം. അരമണിക്കൂര്‍ മുൻപ് പ്രവേശനം അനുവദിക്കും. നമസ്കാരം കഴിഞ്ഞാല്‍ ഉടന്‍ ഈദ്ഗാഹും പള്ളികളും അടക്കണമെന്നും നിര്‍ദേശമുണ്ട്​.

സ്ത്രീകള്‍ക്ക് നമസ്കരിക്കാനുള്ള ഹാളുകള്‍ തല്‍കാലം അടഞ്ഞുകിടക്കും. കൂടിച്ചേരലോ സംഗമങ്ങളോ അനുവദിക്കില്ല. തറാവീഹ് നമസ്കാരത്തിന് ബാധകമായിരുന്ന മുഴുവന്‍ നിയന്ത്രണങ്ങളും ഈദ് നമസ്കാരത്തിനും പാലിക്കണമെന്ന് മതകാര്യവകുപ്പ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top