Advertisement

ദീർഘദൂര യാത്രികർക്ക് ഭക്ഷണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ

May 10, 2021
Google News 1 minute Read

ദീർഘദൂര വാഹന യാത്രികർക്ക് ഭക്ഷണവും വെള്ളവുമൊരുക്കി കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തൃശൂർ-പാലക്കാട് റൂട്ടിൽ മണ്ണുത്തി ദേശീയപാതയിലാണ് പ്രവർത്തകർ ചരക്ക് ലോറിയടക്കമുള്ള വാഹനയാത്രികർക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്.

ലോക്ക്ഡൗൺ സാഹചര്യത്തിൽ ചരക്ക് ലോറികളടക്കമുള്ള വാഹനങ്ങളിലെ ഡ്രൈവർമാർക്കും സഹായികൾക്കും ഭക്ഷണവും വെള്ളവും കിട്ടാനില്ലാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോഴായിരുന്നു പ്രവർത്തകർ ഭക്ഷണവുമായി ഇറങ്ങിയത്.

Story Highlights: ksu, youth congress kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here