തെരുവുമൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ 60 ലക്ഷം അനുവദിച്ച് ഒഡിഷ സർക്കാർ

ലോക്ക്ഡൗണിൽ വിശന്ന് വലയുന്ന തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ തുക അനുവദിച്ച് ഒഡിഷ സർക്കാർ. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായകിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് 60 ലക്ഷം രൂപയാണ് മൃഗങ്ങൾക്കായി അനുവദിച്ചത്.
സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരവധി മൃഗങ്ങളാണ് തെരുവിൽ ഭക്ഷണം കിട്ടാതെ അലയുന്നത്. ഇവയ്ക്ക് ഭക്ഷണവും വെള്ളവും ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനങ്ങൾ സജ്ജമാക്കും. സാമ്പൽപുർ, റൗക്കേല, ഭുവനേശ്വർ, കട്ടക്, ബ്രഹ്മപുർ എന്നീ കോർപ്പറേഷനുകളിൽ പ്രതിദിനം 20,000 രൂപ, നഗരസഭകളിൽ 5000, നോട്ടിഫൈഡ് ഏരിയ കൗൺസിലുകളിൽ 2000 രൂപ എന്നിങ്ങനെയാവും ഭക്ഷണത്തിനായി ചെലവഴിക്കുക.
Read Also : 48 മണിക്കൂറിൽ രണ്ട് കൊവിഡ് കെയർ സെന്ററുകൾ നിർമിച്ച് രാജസ്ഥാൻ
കൊവിഡ് വ്യാപനത്തെ തുടർന്ന് ഒഡിഷയിലെ അഞ്ച് കോർപ്പറേഷനുകൾ, 48 നഗരസഭകൾ, 61 നോട്ടിഫൈഡ് ഏരിയ കൗൺസിൽ എന്നിവിടങ്ങളിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.
Story Highlights: odisha government, naveen patnaik
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here