Advertisement

ഉത്തർപ്രദേശിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്; ക്ഷാമമുണ്ടെന്ന് കേന്ദ്രമന്ത്രി

May 10, 2021
Google News 1 minute Read

ഉത്തർപ്രദേശിലെ ആശുപത്രികളിൽ വെന്റിലേറ്ററുകളുടെയും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രിയുടെ കത്ത്.

സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്നും വ്യാജപ്രചാരണം നടത്തുന്നവരെ ജയിലിൽ അടയ്ക്കുമെന്നും യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നുകളുടെയും മറ്റ് സംവിധാനങ്ങളുടെയും പൂഴ്ത്തിവെയ്പ്പ് ആരോപിച്ച് കേന്ദ്രമന്ത്രി കത്തയച്ചത്. തന്റെ മണ്ഡലമായ ബറേലിയിലെ സാഹചര്യമാണ് കേന്ദ്രമന്ത്രി സന്തോഷ് ഗ്യാഗ്‌വർ കത്തിൽ സൂചിപ്പിച്ചത്.

Read Also : 48 മണിക്കൂറിൽ രണ്ട് കൊവിഡ് കെയർ സെന്ററുകൾ നിർമിച്ച് രാജസ്ഥാൻ

ബറേലിയിലെ ആശുപത്രികളിൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ചില പ്രവർത്തന രീതികളെയും പരാമർശിച്ചു. ജനങ്ങളുടെ പരാതികളാണ് കത്തിൽ ഉൾപ്പെടുത്തിയത് എന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Story Highlights: uttarpradesh, yogi adithyanath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here