Advertisement

ലോക്ക് ഡൗണ്‍ മൂന്നാം ദിനത്തിലും കര്‍ശന നടപടികളുമായി പൊലീസ്

May 10, 2021
1 minute Read

ലോക് ഡൗണ്‍ മൂന്നാം ദിനത്തിലും നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് പൊലീസ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് നിയന്ത്രണങ്ങള്‍ കൂടുതലായി ലംഘിക്കപ്പെട്ടത്.

രോഗ വ്യാപനം വര്‍ധിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കനത്ത ജാഗ്രത തുടരുമ്പോഴും പ്രവര്‍ത്തി ദിവസമായ ഇന്ന് വാഹനങ്ങള്‍ കൂട്ടമായി നിരത്തിലറങ്ങി. നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന ചെക്കിംഗ് പോയിന്റായ പാപ്പനംകോട്ട് രാവിലെ മുതല്‍ വാഹനങ്ങളുടെ നീണ്ട നിര കാണപ്പെട്ടു. യാത്ര രേഖകള്‍ പൊലീസ് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. അനാവശ്യമായി പുറത്തിറങ്ങിയവരെ മടക്കി അയക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നു. അതിര്‍ത്തിപ്രദേശമായ കൊല്ലം ആര്യങ്കാവിലും പരിശോധനയ്ക്കായി പ്രത്യേക സേന രംഗത്തുണ്ട്.

കൊച്ചി നഗരത്തിലും സമാനമായ സ്ഥിതിയായിരുന്നു. ബന്ധുവീട്ടിലേക്കാണെന്ന വിശദീകരണം പറഞ്ഞ് വരെ ആളുകള്‍ വാഹനമെടുത്ത് പുറത്തിറങ്ങി. അനാവശ്യമായി ഇറങ്ങിയവരെ വാഹനം സഹിതമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മലബാറിലെ മറ്റ് ജില്ലകളിലെ നിരത്തുകളിലും തിരക്ക് കുറവായിരുന്നു. കര്‍ണാടകയില്‍ ഇന്നു മുതല്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ ഇരു സംസംസ്ഥാനങ്ങളും പരിശോധന കര്‍ശനമാക്കി. ചരക്ക് വാഹനങ്ങള്‍ ആശുപത്രി കാര്യം തുടങ്ങി അത്യാവശ സര്‍വീസുക്ക് മാത്രമാണ് അതിര്‍ത്തി കടക്കാന്‍ അനുമതിയുള്ളത്. അതേസമയം അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷകള്‍ കൂടി വരികയാണ്. വളരെ അത്യാവശ്യമുളള യാത്രയാണെന്ന് ബോധ്യപ്പെടുന്ന അപേക്ഷകള്‍ക്ക് മാത്രമേ ഇ-പാസ് അനുവദിക്കുന്നുള്ളൂ.

Story Highlights: covid, police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top