24
Jun 2021
Thursday

മരണാസന്നനായ രോ​ഗിക്ക് പ്ലാസ്‍മ നൽകാൻ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടർ, നോമ്പുമുറിച്ച് യുവതി, ആശംസകളുമായി സോഷ്യൽ മീഡിയ

കൊവിഡിൽ പ്രതിസന്ധിയിൽ രാജ്യം വലയുകയാണ്. പ്രതിദിനം രോ​ഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. അതിനിടയിൽ മനുഷ്യത്വത്തിന്റേയും സ്നേഹത്തിന്റെയും കരുണയുടേയും ഒരുപാട് കാഴ്ചകളും നാം കാണുന്നുണ്ട്. നോമ്പെടുത്ത് റമദാനിലെ അവസാന ദിനങ്ങളിലെ പ്രാർത്ഥനകളിൽ മുഴുകിയിരിക്കെ അസമിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തക നൂറി ഖാന്റെ ഫോണിലേക്കൊരു കോൾ വന്നത്.

കൊവിഡ് ബാധിതനായി ആശുപത്രിയിൽ ചികിൽസയിലുള്ള പിതാവിന് പ്ലാസ്മ ആവശ്യമുണ്ട്, സഹായിക്കാമോ എന്നായിരുന്നു ആവശ്യം. മറ്റൊരു ദാതാവിനെ തേടിപ്പിടിക്കാനൊന്നും സമയമില്ലായിരുന്നു, ഉടനെ തിരിച്ചു ഇൻഡോറിലെ ആശുപത്രിയിലേക്ക്. തൻ്റെ രക്ത ഗ്രൂപ്പ് ബി പോസിറ്റീവ് ആണെന്നും നൽകാൻ സന്നദ്ധയാണെന്നും അറിയിച്ചു.

സമ്മതപത്രം പൂരിപ്പിക്കുമ്പോഴാണ് നോമ്പുകാരിയാണെന്ന വിവരം ആശുപത്രിക്കാർ ശ്രദ്ധിക്കുന്നത്. അങ്ങനെയിരിക്കെ രക്തമോ പ്ലാസ്മയോ ദാനം ചെയ്യാനാവില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഉടനെ വെള്ളം കുടിച്ചു നോമ്പ് അവസാനിപ്പിച്ച് അല്പം ഭക്ഷണം കഴിച്ച് പ്ലാസ്മ ദാനം ചെയ്തു. അസുഖബാധിതനായി അവശനിലയിലായിരുന്നു ദൂരദർശനിൽ ജോലി ചെയ്യുന്ന മനോഹർ ലാൽ റാത്തോഡാണ് പ്ലാസ്മ സ്വീകരിച്ചത്.

ആശുപത്രിയിലെ ഡോക്ടർമാർ വഴി സംഭവം പുറത്തറിഞ്ഞതോടെ അഭിനന്ദനവും പ്രാർത്ഥനകളുമറിയിച്ചു നിരവധി പേരെത്തി.നോമ്പ് കാലത്ത് സഹജീവികളുടെ ജീവൻ രക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യാനായതിന് കാരുണ്യവാനായ ദൈവത്തിന് നന്ദി പറയുന്നുവെന്നുമായിരുന്നു നൂറിയുടെ മറുപടി.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top