Advertisement

കൊവിഡ് മുക്തനായി; ഛോട്ടാ രാജൻ ആശുപത്രി വിട്ടു

May 11, 2021
Google News 2 minutes Read
Chhota Rajan recovering Covid

കൊവിഡ് മുക്തനായ അധോലോക കുറ്റവാളി ഛോട്ടാ രാജൻ ആശുപത്രി വിട്ടു. തിഹാർ ജയിലിൽ തടവിലായിരിക്കവെയാണ് ഛോട്ടാ രാജന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് മുക്തനായതിനെ തുടർന്ന് ഛോട്ടാ രാജൻ തിഹാർ ജയിലിലേക്ക് മടങ്ങി. ഡൽഹി എയിംസിലാണ് ഛോട്ടാ രാജനെ ചികിത്സിച്ചിരുന്നത്. കഴിഞ്ഞ മാസം 25നാണ് കൊവിഡ് പോസിറ്റീവായി ആരോഗ്യനില വഷളായ ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്.

ദിവസങ്ങൾക്കു മുൻപ് ഛോട്ടാ രാജൻ കൊവിഡ് ബാധിച്ച് മരിച്ചു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നീട് ഇത് എയിംസ് അധികൃതർ തന്നെ തള്ളി. മരിച്ചിട്ടില്ലെന്നും രാജൻ അതീവ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. എയിംസിൽ ഛോട്ടാ രാജനു ചികിത്സ നൽകിയതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. എയിംസിലെ മറ്റു രോഗികൾക്ക് ലഭിക്കാത്ത സൗകര്യങ്ങൾ രാജ്യാന്തര കുറ്റവാളിയായ ചോട്ടാ രാജനു നൽകി എന്ന ആരോപണം ഏറെ ചർച്ചയായി.

മുംബൈ അധോലോകത്തിലെ ഏറ്റവും പ്രധാനിയായിരുന്നു ഛോട്ടാ രാജൻ. 2017ൽ മാലിയിൽ നിന്ന് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ഛോട്ടാ രാജൻ ചെയ്തതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സിനിമാ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നയാളിൽ നിന്ന് അധോലോക നേതാവായി വളർന്നയാളാണ് ഛോട്ടാ രാജൻ.

തീഹാർ ജയിലിൽ കഠിന തടവ് അനുഭവിക്കുകയായിരുന്നു ഛോട്ടാ രാജൻ. ശ്വാസകോശ രോഗിയായ ഛോട്ടാ രാജന് കൊവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചിരുന്നു.

Story Highlights: Chhota Rajan returns to Tihar after recovering from Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here