Advertisement

കൊവിഡ് പോസിറ്റീവായാൽ ടീമിൽ നിന്ന് പുറത്ത്; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിൽ ഉൾപ്പെട്ടവർക്ക് താക്കീതുമായി ബിസിസിഐ

May 11, 2021
Google News 2 minutes Read
England tour Covid BCCI

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ഇംഗ്ലണ്ട് പര്യടനം എന്നീ മത്സരങ്ങളിൽ ഇടം നേടിയ താരങ്ങൾക്ക് താക്കീതുമായി ബിസിസിഐ. മുംബൈയിൽ ക്വാറൻ്റീനിലിരിക്കെ കൊവിഡ് പോസിറ്റീവായാൽ ടീമിൽ നിന്ന് പുറത്താക്കി നാട്ടിലേക്കയക്കുമെന്നാണ് ബിസിസിഐയുടെ താക്കീത്. ടീമിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾ കർശനമായി വീടുകളിൽ തന്നെ തുടരണം. വൈറസ് ബാധയുള്ള ഇടങ്ങളിലേക്ക് ഒരു കാരണവശാലും പോകരുതെന്നും നിർദ്ദേശമുണ്ട്.

കളിക്കാരെ മാത്രമല്ല, ഒപ്പം താമസിക്കുന്നവരെയും ബിസിസിഐ കൊവിഡ് ടെസ്റ്റിനു വിധേയരാക്കുമെന്നാണ് വിവരം. ഇവരിൽ ആർക്കെങ്കിലും കൊവിഡ് ബാധ സ്ഥിരീകരിച്ചാലും താരങ്ങൾക്ക് തിരിച്ചടിയാകും.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനു സമാന്തരമായി ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ അയക്കുമെന്ന് അധ്യക്ഷൻ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. മുൻനിര താരങ്ങളെല്ലാം ഇംഗ്ലണ്ടിലായിരിക്കുമ്പോൾ ശ്രീലങ്കയിലേക്ക് മറ്റൊരു സംഘത്തെ അയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങൾക്ക് അവസരം ലഭിച്ചേക്കും.

മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ശ്രീലങ്കയിൽ ഇന്ത്യ കളിക്കുക. ജൂലായ് മാസത്തിൽ ഇന്ത്യ മറ്റ് ഏകദിന മത്സരങ്ങളൊന്നും കളിക്കുന്നില്ല. അതുകൊണ്ട് തന്നെ, ഏകദിന ടി-20 സ്പെഷ്യലിസ്റ്റ് താരങ്ങളെയാവും ശ്രീലങ്കയിലേക്ക് അയക്കുക.

വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നീ താരങ്ങളൊന്നും പരമ്പരയിൽ കളിക്കില്ല. കോലിയുടെ അഭാവത്തിൽ ആര് ക്യാപ്റ്റനാവും എന്നതാണ് ആകാംക്ഷയുണർത്തുന്നത്. പരുക്കിൽ നിന്ന് മുക്തനാവുമെങ്കിൽ ശ്രേയാസ് അയ്യർ ഇന്ത്യയെ നയിച്ചേക്കും. ശിഖർ ധവാൻ, ഹർദ്ദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹാൽ തുടങ്ങിയ മുതിർന്ന താരങ്ങൾക്കും സാധ്യതയുണ്ട്.

Story Highlights: England tour over if tested positive for Covid BCCI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here