Advertisement

കൂടുതൽ മൃതദേഹങ്ങൾ പുഴയിൽ; ബീഹാറിൽ ‘ഒഴുകുന്ന ശവശരീരങ്ങൾ’ 71 ആയി

May 11, 2021
Google News 1 minute Read
Floating Corpses Count bihar

ഉത്തർപ്രദേശിലും ബീഹാറിലും പുഴയിൽ വലിച്ചെറിയപ്പെടുന്ന ശവശരീരങ്ങൾ വർധിക്കുന്നു. 71 മൃതദേഹങ്ങളാണ് ആകെ പുഴയിയിൽ നിന്ന് കണ്ടെടുത്തത്. അഞ്ച് മുതൽ ഏഴ് ദിവസം വരെ പഴക്കമുള്ള മൃതശരീരങ്ങളാണ് പുഴയിൽ വലിച്ചെറിയപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുഴയിലേക്ക് ശവശരീരങ്ങൾ വലിച്ചെറിയുന്ന ആംബുലൻസ് ഡ്രൈവർമാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ബീഹാറിലെ എംപി ജനാർധൻ സിംഗ് സിഗ്രിവാൾ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്-ബീഹാർ അതിർത്തിയിലെ ഒരു പാലത്തിൽ വച്ച് ആംബുലൻസ് ഡ്രൈവർ ശവശരീരങ്ങൾ പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ആംബുലൻസ് ഡ്രൈവർമാർ ശവശരീരങ്ങൾ പുഴയിലേക്ക് വലിച്ചെറിയാതിരിക്കാൻ വേണ്ട നടപടികൾ എടുക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് താൻ ആവശ്യപ്പെട്ടതായി ജനാർധൻ സിംഗ് പറഞ്ഞു.

രാത്രി മുഴുവനെടുത്ത് മൃതദേഹങ്ങൾ പുറത്തെടുക്കുകയും പോസ്റ്റ്മാർട്ടം നടത്തുകയും ചെയ്തിരുന്നു. അഴുകിത്തുടങ്ങിയതിനാൽ മരണകാരണവും വ്യക്തമായില്ല. മൃതദേഹങ്ങൾ കണ്ടെടുത്ത ബീഹാറിലെ ബുക്സർ നഗരാധികാരികൾ പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് എന്നും അവർ അറിയിച്ചു. ശ്മശാനത്തിൽ എരിക്കാനുള്ള വിറകുകൾക്കുള്ള ഉയർന്ന വില കാരണമാണ് മൃതദേഹങ്ങൾ പുഴയിൽ വലിച്ചെറിഞ്ഞതെന്ന ആരോപണം അധികൃതർ തള്ളി. ദിവസേന 6 മുതൽ 8 മൃതദേഹങ്ങൾ വരെ ഇവിടെ സംസ്കരിക്കുന്നുണ്ട് എന്നും അവർ അറിയിച്ചു.

Story Highlights: Floating Corpses Count 71 in bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here