ആന്ധ്രാ പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം; 11 രോഗികള്‍ മരിച്ചു

ആന്ധ്രാ പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം 11 രോഗികള്‍ മരിച്ചു. തിരുപ്പതി റൂയ്യ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.ഓക്‌സിജന്‍ വിതരണം 45 മിനിറ്റോളം തടസപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് വന്നത് ആശ്വസമായി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന കേസുകളുടെ എണ്ണം നാല്‍പ്പതിനായിരത്തിന് താഴെയെത്തി. മരണസംഖ്യ 500 ന് മുകളില്‍ തുടരുന്നു. 37, 236 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 61, 607 പേര്‍ രോഗമുക്തി നേടി.
മഹാരാഷ്ട്രയെക്കാള്‍ കൂടുതല്‍ പ്രതിദിന കേസുകള്‍ കര്‍ണാടകയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 39, 305 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 596 പേര്‍ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ മരിച്ചു.
തമിഴ്‌നാട്ടില്‍ 28, 978ഉം ഉത്തര്‍പ്രദേശില്‍ 21, 277 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം മൂന്നര ലക്ഷത്തിന് താഴെയാണ് പ്രതിദിന രോഗികള്‍.
Story Highlights: oxygen, andra pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here