Advertisement

പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന

May 11, 2021
1 minute Read
Move to reduce fuel prices Crude oil in reserves will be released

വീണ്ടും പെട്രോള്‍- ഡീസല്‍ വില കൂട്ടി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91.9 രൂപയാണ്. ഡീസലിന് 86.8 രൂപയായി.

പെട്രോള്‍ വില ലിറ്ററിന് 27 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 32 പൈസയും കൂട്ടി. കഴിഞ്ഞ ദിവസങ്ങളിലായി പെട്രോള്‍ വിലയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷമാണ് പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്.

തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോൾ വില 96 രൂപ 78 പൈസയാണ്. ഡീസലിന് 88 രൂപ 51 പൈസ. കോഴിക്കോട് ഒരു ലിറ്റർ പെട്രോൾ വില 92 രൂപ 21പൈസ. ഡീസൽ വിലയാകട്ടെ 87 രൂപ 06 പൈസ. രാജ്യത്ത് ഇന്ധന വില വർധിച്ചാൽ അവശ്യസാധനങ്ങളുടെ വില കാര്യമായി വർദ്ധിക്കും.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വർധിച്ചതാണ് രാജ്യത്ത് എണ്ണ വില കൂടാൻ കാരണമെന്ന് എണ്ണക്കമ്പനികൾ വിശദീകരിക്കുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 1.1 ശതമാനമാണ് വർധിച്ചിരിക്കുന്നത്. നിലവിൽ ബാരലിന് 69.04 ഡോളറാണ് വില.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top