Advertisement

കേരളം നേരിട്ടുവാങ്ങിയ 1.37 ലക്ഷം ഡോസ് കൊവാക്‌സിൻ കൊച്ചിയിലെത്തി; ബാക്കി ഡോസ് വൈകിയേക്കും

May 12, 2021
Google News 0 minutes Read

സംസ്ഥാനം നേരിട്ടുവാങ്ങിയ 1.37 ലക്ഷം ഡോസ് കൊവാക്‌സിൻ കൊച്ചിയിൽ എത്തിച്ചു. ആലുവയിലെ മേഖലാ കേന്ദ്രത്തിലേക്കാണ് വാക്‌സിൻ മാറ്റിയത്. ആരോഗ്യവകുപ്പിന് കൈമാറിയ ശേഷമാവും ഡോസുകൾ ജില്ലകളിലേക്ക് എത്തിക്കുക.

നേരത്തെ 25 ലക്ഷം ഡോസ് വാക്‌സിനാണ് കേരളം ഭാരത് ബയോടെക്കിന് ഓർഡർ നൽകിയത്. എന്നാൽ ബാക്കി ഡോസേജുകൾ എത്താൻ വൈകിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ലഭ്യത അനുസരിച്ച് വരും ദിവസങ്ങളിൽ അപേക്ഷിച്ച സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നൽകുമെന്ന് ഭാരത് ബയോടെക് അധികൃതർ വ്യക്തമാക്കി.

ഭാരത് ബയോടെക് നേരിട്ട് വാക്‌സീൻ വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളുടെ പുതിയ പട്ടികയിലും കേരളമില്ല. ആന്ധ്രപ്രദേശ്, ആസാം, ബിഹാർ, ഛത്തിസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, ത്രിപുര, തെലങ്കാന, ഉത്തർ പ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്‌സീൻ വിതരണം ചെയ്യുന്നത്. കർണാടവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങൾ നേരിട്ട് സ്വീകരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here