Advertisement

കൊച്ചിയിൽ 1000 ഓക്സിജൻ ബെഡുകളുമായി കൊവിഡ് ചികിത്സാലയം ഒരുങ്ങുന്നു

May 12, 2021
Google News 2 minutes Read
Covid facility oxygen Kochi

കൊച്ചി അമ്പലമുകളിൽ 1000 ഓക്സിജൻ ബെഡുകളുമായി കൊവിഡ് ചികിത്സാലയം ഒരുങ്ങുന്നു, അമ്പലമുകൾ റിഫൈനറി സ്കൂൾ ഗ്രൗണ്ടിലാണ് താത്കാലികമായി കൊവിഡ് ചികിത്സാലയം ഒരുങ്ങുന്നത്. ഓക്സിജൻ കിടക്കകൾ പരിഗണിക്കുമ്പോൾ രാജ്യത്തെ തന്നെ ഏറ്റവും വലിയ ചികിത്സാലയമാണ് കൊച്ചിയിലേത്. മെയ് 13ഓടെ ഈ ചികിത്സാലയം ഒരുങ്ങുമെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റർ രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാവുകയാണ്. പത്ത് ദിവസത്തിനിടെ ഉണ്ടായത് ഇരട്ടിയിലധികം വർധനവാണ്. രോഗ വ്യാപനം കൂടിയാൽ പ്രതിസന്ധിക്ക് സാധ്യതയുള്ളതായി ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.

മെയ് 1ന് 650 പേർക്ക് വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തുകയും 1,808 പേരെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് കണക്ക്. എന്നാൽ മെയ് 10 ആകുമ്പോഴേക്കും ഇത് യഥാക്രമം 1,340 വെന്റിലേറ്റർ രോഗികളും 2,641 ഐസിയു രോഗികളുമായി വർധിച്ചു.

കേരളത്തിൽ സർക്കാർ- സ്വകാര്യ മേഖലകളിലായി ആകെയുള്ളത് 9735 ഐസിയു ബെഡുകളും, 3776 വെന്റിലേറ്ററുകളുമാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കി. ഇതിൽ കൊവിഡ് രോഗികൾക്ക് ഉപയോഗിക്കാനാവുക 50% മാത്രമാണ്. ഇതിനിടെ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാ ഭരണകൂടങ്ങൾ നീക്കമാരംഭിച്ചിട്ടുണ്ട്. എറണാകുളത്ത് 1000 ഓക്‌സിജൻ ബെഡുകളടങ്ങിയ താത്കാലിക ആശുപത്രി നിർമാണ ഘട്ടത്തിലാണ്.

Story Highlights: Covid treatment facility with 1,000 oxygen beds coming up in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here