കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ് ; പ്രത്യാഘാതം അളക്കുന്നതില്‍ കമ്മിഷനും സര്‍ക്കാരും പരാജയപ്പെട്ടെന്ന് അലഹാബാദ് ഹൈക്കോടതി

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള വിനാശകരമായ പ്രത്യാഘ്യാതത്തിന്റെ ആഴമളക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷനും സർക്കാരും പരാജയപ്പെട്ടുവെന്ന് അലഹാബാദ് ഹൈക്കോടതി.
ചില സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും ഉത്തർപ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പും നടത്താൻ അനുമതി നൽകിയതിനെതിരെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയതോടെയാണ് ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാകാൻ കാരണമായതെന്ന് ജസ്റ്റിസ് സിദ്ധാർഥ് വർമ ചൂണ്ടിക്കാട്ടി.
നഗരപ്രദേശങ്ങളിൽ കൊവിഡ് നിയന്ത്രിക്കാൻ സർക്കാർ ബുദ്ധിമുട്ടുകയാണ്. ഇത്തരം സാഹചര്യത്തിൽ ഗ്രാമങ്ങളിൽ പരിശോധന നടത്തി രോഗികളെ ചികിത്സിക്കുകയെന്നതു ദുഷ്കരമാണ്. നിലവിൽ അതിനായുള്ള തയ്യാറെടുപ്പുകളോ സൗകര്യങ്ങളോ ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Story Highlights: Covid-19, Allahabad high court says election commission, government failed fathom the disastrous
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here