Advertisement

രാജ്യത്ത് റെംഡെസിവറിന്റെ വ്യാജ നിർമാണവും പൂഴ്ത്തിവെയ്പ്പും വ്യാപകം

May 12, 2021
1 minute Read

റെംഡെസിവറിന്റെ വ്യാജ നിർമാണവും പൂഴ്ത്തിവെയ്പ്പും രാജ്യത്ത് വ്യാപകമാകുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ റെംഡിസിവർ മരുന്ന് പൂഴ്ത്തിവെച്ച് അനധികൃതമായി വിൽപന നടത്തിയിരുന്ന സംഘത്തെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു നഴ്‌സും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ മറ്റൊരു ആശുപത്രിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റെംഡിസിവറിന്റെ വില്പനയുമായി ബന്ധപ്പെട്ട് നിരവധി നഴ്‌സുമാരാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിയിലാകുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഭോപ്പാലിൽ വ്യാജ റെംഡിസിവർ മരുന്ന് വിതരണം ചെയ്ത വിശ്വഹിന്ദു പരിഷത്ത് നേതാവ് പിടിയിലായിരുന്നു. ആശുപത്രി ഡയറക്ടറും വിഎച്ച്പി നേതാവുമായ സരബ്ജിത് സിങ് മോഖ ആണ് പിടിയിലായത്.

കൊവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നായ റെംഡിസിവർ വ്യാജമായി നിർമ്മിച്ച് വിൽക്കുന്ന നിരവധി സംഭവങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റെംഡെസിവർ ഇൻജക്ഷനും ഓക്‌സിജൻ സിലിണ്ടറുകളും കരിഞ്ചന്തയിൽ ഉയർന്ന വില ഈടാക്കി വിൽപന നടത്തുന്നത് വ്യാപകമാകുകയാണ്.

Story Highlights: covid 19, remdesivir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top