കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ വീഴ്ച പറ്റി; കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് അനുപം ഖേര്‍

കൊവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ചലച്ചിത്ര നടനും മുന്‍ എഫ്ടിടിഐ ചെയര്‍മാനുമായ അനുപം ഖേര്‍. പ്രതിച്ഛായ നിര്‍മിതിയേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാറിന് ചെയ്യാനുള്ള സമയമാണിത്. പക്ഷെ കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റി. എന്നാല്‍, സര്‍ക്കാറിന്റെ വീഴ്ച മറ്റ് പാര്‍ട്ടികള്‍ അവരുടെ നേട്ടത്തിന് ഉപയോഗിക്കുന്നത് തെറ്റാണ്.
സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട്. മനുഷ്യത്വ രഹിതര്‍ക്ക് മാത്രമേ നദിയില്‍ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തെ അംഗീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പല വിഷയങ്ങളിലും നരേന്ദ്ര മോദി സര്‍ക്കാറിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നയാളാണ് അനുപംഖേര്‍. അദ്ദേഹത്തിന്റെ ഭാര്യ കിരണ്‍ ഖേര്‍ ബിജെപി എംപിയാണ്. ഏറെക്കാലമായി ബിജെപിയെ അനുകൂലിക്കുന്നയാളാണ് അദ്ദേഹം.
Story Highlights: Anupam kher criticised central government on covid-19 situation india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here